Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluk Hospital

Kasaragod

ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വം: തൃ​ക്ക​രി​പ്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ർ​ച്ച്

തൃ​ക്ക​രി​പ്പൂ​ർ: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​ത്തു​വ​യ​സു​കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. കു​ഞ്ഞ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, കെ.​വി. വി​ജ​യ​ൻ, വി.​എം. ശ്രീ​ധ​ര​ൻ, വി.​വി. അ​ബ്ദു​ള്ള, വി.​കെ. ര​തീ​ശ​ൻ, വി.​കെ. ബാ​വ, സി. ​ര​വി, കെ. ​ശ്രീ​ധ​ര​ൻ, എം.​ടി.​പി. ക​രീം, എം. ​ര​ജീ​ഷ് ബാ​ബു, കെ.​പി. ദി​നേ​ശ​ൻ, ടി.​എ​സ്. ന​ജീ​ബ്, പി.​കെ.​എം. കു​ട്ടി, ഫാ​യി​സ് ബീ​രി​ച്ചേ​രി, എ​ൻ.​കെ. യൂ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​രാ​ഴ്ച മു​മ്പ് രാ​ത്രി 11 ഓ​ടെ ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ​ത്തു വ​യ​സു​കാ​രി​ക്ക് കൗ​ണ്ട​റി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ടോ​ക്ക​ൺ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​താ​യാ​ണ് പ​രാ​തി.

ഇ​തു സം​ബ​ന്ധി​ച്ച് കു​ട്ടി​യു​ടെ കു​ടും​ബം ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ഡി​എം​ഒ​ക്കും സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Latest News

Corehub Up